ഇന്ത്യക്കെതിരായ തോൽവി; ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി പാക് ക്യാപ്റ്റൻ

ഇന്ത്യക്കെതിരായ തോൽവി; ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി പാക് ക്യാപ്റ്റൻ

ഇന്ത്യക്കെതിരായ തോൽവിയോടെ മുന്‍ താരങ്ങള്‍ കൂട്ടത്തോടെ പാക് ടീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തോല്‍വിയേക്കാള്‍ തോല്‍വി വഴങ്ങിയ രീതിയില്‍ ഏവരും കടുത്ത അസംതൃപ്തിയിലാണ്. കളിയുടെ മൂന്നു മേഖലയിലും പാക് താരങ്ങള്‍ പിന്നോക്കം പോയി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തത് വലിയ വിഡ്ഡിത്തമാണെന്നും വിമര്‍ശനമുണ്ട്. ഇതിനിടെ പാക് ക്യാപ്റ്റനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ക്യാപ്റ്റനെ പുറത്താക്കണമെന്ന ആവശ്യം ചിലര്‍ ഉന്നയിക്കുന്നു. എന്നാല്‍, നാട്ടിലേക്ക് മടങ്ങേണ്ടിവന്നാല്‍ താന്‍ ഒറ്റയ്ക്കായിരിക്കില്ലെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. ടീമില്‍ ഏറ്റവും കൂടുതല്‍ ആരോപണത്തിന് വിധേയനായതോടെയാണ് ക്യാപ്റ്റന്‍ പരാജയത്തില്‍ മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന സൂചനയുമായി എത്തിയിരിക്കുന്നത്.

Share this story