ഇംഗ്ലണ്ടിന് വെസ്റ്റിൻഡീസിനെതിരെ 213 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ടിന് വെസ്റ്റിൻഡീസിനെതിരെ 213 റൺസ് വിജയലക്ഷ്യം

സൗത്ത്ആംറ്റൺ: ഇംഗ്ലണ്ടിന് മുൻപിൽ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. 44.4 ഓവറിൽ 212 റൺസിന് വെസ്റ്റിൻഡീസ് ഓൾ ഔട്ടായി. മൂന്ന് വീതം വിക്കറ്റുകൾ കൊയ്തെടുത്ത് ജോഫ്ര ആർച്ചറും മാർക് വുഡും തിളങ്ങിയപ്പോൾ ജോ റൂട്ട് രണ്ട് വിക്കറ്റെടുത്തും ഇംഗ്ലണ്ടിന് മികച്ച പിന്തുണയേകി. ക്രിസ് വോക്സും പ്ലുൻകെറ്റും ഓരോ വിക്കറ്റും പിഴുതെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങുന്ന ഇംഗ്ലണ്ടിന് 213 റൺസാണ് വിജയലക്ഷ്യം.

Share this story