Times Kerala

കോ​പ്പ​ അമേരിക്ക രണ്ടാം സെമിയി​ൽ കൂ​ട്ട​ത്ത​ല്ല്: ഗ്യാ​ല​റി​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി താ​ര​ങ്ങ​ൾ 

 
കോപ്പ അമേരിക്ക
നോ​ർ​ത്ത് കാ​ര​ളൈ​ന: കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ര​ണ്ടാം സെ​മി​യി​ല്‍ കൂട്ടത്തല്ല്. ഉ​റു​ഗ്വെ​യെ പരാജയപ്പെടുത്തി കൊ​ളം​ബി​യ ഫൈ​ന​ലി​ലേക്ക് പ്രവേശിച്ചതിന് തൊട്ടുപിന്നാലെ സ്റ്റേ​ഡി​യ​ത്തി​ല്‍ കൈ​യാ​ങ്ക​ളി​യും കൂ​ട്ട​ത്ത​ല്ലുമുണ്ടായി. കയ്യാങ്കളി നടന്നത് ഉ​റു​ഗ്വെ താ​ര​ങ്ങ​ളും കൊ​ളം​ബി​യ​ന്‍ ആ​രാ​ധ​ക​രും ത​മ്മി​ലാ​യിരുന്നു. മ​ത്സ​ര​ത്തി​ന് ഫൈ​ന​ല്‍ വി​സി​ല്‍ മു​ഴ​ങ്ങി​യ​തി​ന് പിന്നാലെയാണ് ഡ​ഗ് ഔ​ട്ടി​ലി​രുന്ന ഉ​റു​ഗ്വെ​ന്‍ താ​ര​ങ്ങ​ള്‍ കൂട്ടത്തോടെ ഗ്യാലറിയിലേക്ക് ഓടിക്കയറിയത്.കയ്യാങ്കളിയിൽ മുൻനിരയിലുണ്ടായിരുന്നത് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ഡാ​ര്‍​വി​ന്‍ നൂ​ന​സും അ​രൗ​ജോ​യു​മാ​യി​രു​ന്നു. പിന്നീട് രംഗം ഒന്ന് തണുപ്പിക്കാൻ പോലീസ് ഇടപെടേണ്ടി വന്നു. പ്രകോപന കാരണം വ്യക്തമല്ല. ഇ​രു ടീ​മി​ലെ​യും താ​ര​ങ്ങ​ളെ​യും ആ​രാ​ധ​ക​രെ​യും പ്ര​കോ​പി​പ്പി​ച്ച നടപടിയായിരുന്നു പ​രു​ക്ക​ൻ ക​ളി​ക്കി​ടെ കൊ​ളം​ബി​യ​യു​ടെ ഡാ​നി​യേ​ല്‍ മു​നോ​സ് ചു​വ​പ്പു കാ​ര്‍​ഡ് ക​ണ്ടത്. ആരാധകർക്കിടയിലും ചെറിയ രീതിയിൽ ഉരസലുണ്ടായിരുന്നു. 

Related Topics

Share this story