Times Kerala

കോ​പ്പ അമേരിക്ക: ഫൈനലിലേക്ക് കടന്ന് ​കൊ​ളം​ബി​യ 

 
കൊളംബിയ
നോ​ർ​ത്ത് ക​രോ​ളൈ​ന: കോ​പ്പ അ​മേ​രി​ക്ക​യി​ൽ ഫൈനലിലേക്ക് പ്രവേശിച്ച് കൊ​ളം​ബി​യ ഫൈ​ന​ലി​ൽ. കൊളംബിയയുടെ വിജയം സെ​മി​യി​ൽ ഉ​റു​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തകർത്താണ്. കി​ക്കോ​ഫ് മു​ത​ൽ കൊ​ളം​ബി​യ​യു​ടെ മു​ന്നേ​റ്റ​മായിരുന്നു കളിക്കളത്തിൽ. 39-ാം മി​നി​റ്റി​ൽ ജെ​ഫേ​ഴ്സ​ണ്‍ ലേ​മ​ ഗോൾ നേടി. ഡാ​നി​യ​ൽ മു​നോ​സി​ന് 45+1-ാം മി​നി​റ്റി​ൽ രണ്ടാം മഞ്ഞക്കാർഡ് കിട്ടുകയും പുറത്താവുകയും ചെയ്തു. തുടർന്ന് പത്തുപേരായി ചുരുങ്ങുകയായിരുന്നു കൊളംബിയ. 66-ാം മി​നി​റ്റി​ൽ സൂ​പ്പ​ർ താ​രം ലൂ​യി​സ് സു​വാ​ര​സ് കളത്തിലിറങ്ങി. തുടർന്ന് ഉ​റു​ഗ്വെ മു​ന്നേ​റ്റം ശക്തമായി. മികച്ച അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചുവെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ഫൈനലിൽ കൊളംബിയയുടെ എതിരാളികൾ അ​ർ​ജ​ന്‍റീ​ന​യാണ്. ജൂ​ലൈ 15ന് ​പു​ല​ർ​ച്ചെയാണ് ഫൈനൽ മത്സരം. 

Related Topics

Share this story