Times Kerala

കോ​പ്പ അ​മേ​രി​ക്ക ഫൈനലിൽ പ്രവേശിച്ച് അ​ര്‍​ജ​ന്‍റീ​ന: കാ​ന​ഡ​യെ ത​ക​ര്‍​ത്തു

 
ar
കാ​ലി​ഫോ​ര്‍​ണി​യ: കോ​പ്പ അ​മേ​രി​ക്ക ഫൈനലിലേക്ക് പ്രവേശിച്ച് അ​ര്‍​ജ​ന്‍റീ​ന. കോപ്പ അമേരിക്ക ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​ണ് അ​ര്‍​ജ​ന്‍റീ​ന. ലോകചാമ്പ്യന്മാർ സെ​മി​ഫൈ​ന​ലി​ല്‍ കാ​ന​ഡ​യെ പരാജയപ്പെടുത്തിയത് ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ്. അ​ര്‍​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ലെ​ത്തു​ന്ന​ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ്. ഗോളുകൾ നേടിയത് ല​യ​ണ​ല്‍ മെ​സ്സി​യും ജൂ​ലി​യ​ന്‍ അ​ല്‍​വാ​ര​സു​മാ​ണ്. 22-ാം മി​നി​ൽ അൽവാരസും, 51-ാം മി​നി​റ്റിൽ മെസ്സിയും ഗോൾ നേടി. മെസ്സിയും സംഘവും കഴിഞ്ഞ തവണ കിരീടം സ്വന്തമാക്കിയത് ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ ഫൈ​ന​ലി​ല്‍ വീ​ഴ്ത്തി​യാ​ണ്. രണ്ടാം സെമി ഫൈനൽ മത്സരം കൊ​ളം​ബി​യ​യും ഉ​റു​ഗ്വാ​യും ത​മ്മി​ലാ​ണ്. ഫൈനൽ മത്സരം നടക്കുന്നത് തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍​ച്ചെ 5.30നാ​ണ്. 

Related Topics

Share this story