ഇന്ത്യക്ക് വൻ തിരിച്ചടി; ക്യാപ്റ്റനടക്കം മൂന്നുപേർ പുറത്ത്
Nov 19, 2023, 15:55 IST

അഹമ്മദാബാദ്: ലോകകപ്പ് ഫെെനലിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ശുഭ്മാൻ ഗിൽ, രോഹിത് ശർമ, ശ്രേയസ് അയ്യർ എന്നിവരാണ് പുറത്തായത്. ഏഴ് പന്തിൽ നാല് റൺസ് നേടിയ ശുഭ്മൻ ഗില്ലാണ് ആദ്യം പുറത്തായത്. അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഇന്ത്യ 6.3 ഓവറിൽ 50 കടന്നു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ വിരാട് കൊഹ്ലിലിയും കെ എൽ രാഹുലും ക്രീസിലുണ്ട്. മികച്ച രീതിയിൽ റൺസ് കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.