മുൻ കേരള ജൂനിയർ ക്രിക്കറ്റ് താരം ദീപൻ രാജ് അന്തരിച്ചു

182

കേരളത്തിന്റെ മുൻ ജൂനിയർ ക്രിക്കറ്റ് താരം ദീപൻ രാജ് (31) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സംസ്കാരം ബുധനാഴ്ച തലസ്ഥാന നഗരിയിലെ പ്രാവച്ചമ്പലത്തുള്ള വീട്ടുവളപ്പിൽ നടന്നു.

വലംകൈയ്യൻ മീഡിയം പേസ് പന്തെറിഞ്ഞ ദീപൻ ഒരു ഓൾറൗണ്ടറായിരുന്നു. അണ്ടർ 15, അണ്ടർ 17, അണ്ടർ 19 തലങ്ങളിൽ ഉൾപ്പെടെ മൂന്നു സീസണുകൾ കേരളത്തിനായി കളിച്ചു. 2007-08 സീസണിൽ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തിയ സഞ്ജു സാംസണും സോണി ചെറുവത്തൂരും ഉൾപ്പെട്ട 25 അംഗ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

Share this story