ഫിഫ ലോകകപ്പ് : കളിയുടെ അധിക സമയത്ത് രണ്ട് ഗോളുകൾ നേടി ഇറാൻ വെയ്ൽസിനെ തോൽപ്പിച്ചു

375


ഫിഫ ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഇറാൻ വെയ്ൽസിനെ തോൽപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയം ഇറാൻ സ്വന്തമാക്കിയത്. കളി അവസാനിക്കാറായപ്പോൾ രണ്ട് ടീമുകളും ഒരു ഗോളും നേടാതിരുന്നതിനാൽ മത്സരം സമനിലയിൽ അവസാനിക്കുമെന്നാണ് കരുതിയത്. മൂന്ന് മിനിറ്റ് വ്യത്യാസത്തിൽ കളിയുടെ അവസാന നിമിഷം ഇറാൻ രണ്ട് ഗോളുകൾ നേടി വിജയം സ്വന്തമാക്കി.  

87-ാം മിനിറ്റിൽ വെയ്ൽസ് കീപ്പർ വെയ്ൻ ഹെന്നസി പുറത്തായതിന് ശേഷം, ഇറാൻ ശ്രദ്ധേയമായ ഒരു പ്രകടനം നടത്തി, റൂസ്ബെ ചെഷ്മി അവർക്ക് ആദ്യ  ലീഡ് നൽകി. പിന്നീട് റാമിന് രണ്ടാം ഗോൾ നേടി ലീഡ് ഇരട്ടിയാക്കി. തോറ്റാൽ എലിമിനേഷൻ നേരിടേണ്ടി വന്നിരുന്ന ഇറാൻ, അവരുടെ ഓപ്പണറിൽ ഇംഗ്ലണ്ടിനോട് 6-2ന് തോറ്റിരുന്നു. ഇന്നത്തെ മത്സരത്തിൽ  വളരെ വൈകിയാണെങ്കിലും അവർ അർഹരായ വിജയികളായിരുന്നു.

Share this story