ഏകദിന ലോകകപ്പ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 1.25 ദശലക്ഷം പേർ
Nov 21, 2023, 22:17 IST

അഹമ്മദാബാദ്: ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പ് മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. 1.25 ദശലക്ഷത്തിലധികം കാണികളാണ് സ്റ്റേഡിയത്തിൽ കളി കണ്ടത്. രാജ്യത്തെ 10 വേദികളിലായി നടന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ഏകദേശം 12,50,307 ആരാധകർ സ്റ്റേഡിയങ്ങളിലെത്തി എന്നാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ, ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ മത്സരം 5.9 കോടി ജനങ്ങളാണ് കണ്ടത്.
