Times Kerala

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ഈ ഫീച്ചർ വീണ്ടും എത്തിച്ച് വാട്സ്ആപ്പ്
 

 
 ഇ​ന്ത്യ​യി​ൽ വാ​ട്സ്ആ​പ്പ് വെ​ബ് സേ​വ​നം ത​ട​സ​പ്പെ​ട്ടതായി റിപ്പോർട്ട് 

ഉപഭോക്താക്കൾക്ക് വ്യത്യസ്ഥ തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്സ്ആപ്പ് മെസേജിംഗ് പ്ലാറ്റഫോം മുൻപന്തിയിലാണ് ഉള്ളത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ കൊണ്ടുവന്നിട്ടുണ്ട്. ഇത്തവണ ടാബുകൾക്കിടയിൽ സ്വൈപ്പ് ചെയ്യാൻ കഴിയുന്ന ഫീച്ചറിനാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് ഈ ഫീച്ചർ കൊണ്ടുവന്നിരുന്നെങ്കിലും, പിന്നീട് അവ പിൻവലിച്ചിരുന്നു. എന്നാൽ, ഇത്തവണ സ്വൈപ്പ് ഫീച്ചറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ടാബുകൾക്കിടയിൽ സ്വൈപ്പ് ചെയ്യാൻ കഴിയുന്ന ഫീച്ചർ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കുക. ചാറ്റ്, കോളുകൾ, കമ്മ്യൂണിറ്റികൾ, സ്റ്റാറ്റസ് തുടങ്ങി വ്യത്യസ്ഥ ടാബുകളിലേക്ക് വേഗത്തിൽ പോകാൻ കഴിയുന്ന വിധത്തിലാണ് ടാബ് സ്വൈപ്പ് ഫീച്ചർ എത്തിയിരിക്കുന്നത്. ഇവ ഇടത്ത് നിന്ന് വലത്തോട്ടേക്ക് സ്വൈപ്പ് ചെയ്യാൻ കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ്പിന്റെ 2.23.19.10 അപ്ഡേറ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്. നേരത്തെ മെറ്റീരിയൽ ഡിസൈൻ ത്രീ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് വാട്സ്ആപ്പ് ഈ ഫീച്ചർ താൽക്കാലികമായി പിൻവലിച്ചത്.

Related Topics

Share this story