999 രൂപയ്ക്ക് നോക്കിയയുടെ പുതിയ ബേസ് ഫോണ്‍

ന്യൂഡല്‍ഹി: ചെറിയ വിലയ്ക്ക് ബേസ് മൊബൈല്‍ ഫോണ്‍ ഇറക്കി വിപണി വീണ്ടെടുക്കാന്‍ നോക്കിയയുടെ ശ്രമം. നോക്കിയയുടെ ഉടമകളായ എച്ച്.എം.ഡി ഗ്ലോബല്‍ നോക്കിയ 105 എന്ന മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.ഇതിന്റെ ഡ്യുവല്‍ സിം മോഡലിന് 1149 രൂപയാണ് അടിസ്ഥാന വില. രണ്ടു മോഡലുകളും ബുധനാഴ്ച വിപണിയിലെത്തും. ഏതാനും ആഴ്ചയ്ക്കുള്ളില്‍ നോക്കിയ 130 എന്ന പുതിയ മോഡലും കമ്പനി രാജ്യത്ത് അവതരിപ്പിക്കും.നീല, വെള്ള, കറുപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. എല്‍.ഇ.ഡി ടോര്‍ച്ച് ലൈറ്റാണ് പ്രധാന പ്രത്യേകത.

Share this story