പുതിയ ജിയോ ഫോണില്‍ വാട്‌സാപ്പ് ലഭ്യമാകില്ല ..?

രിച്ചുലഭിക്കുന്ന വിധത്തില്‍ 1500 രൂപ മാത്രം മുടക്കി വാങ്ങുന്ന ജിയോ 4ജി മൊബൈലില്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ ആകില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ജിയോ ഫോണില്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വെബ്സൈറ്റായ ഗാഡ്ജെറ്റ് 360 പറയുന്നു. ഇക്കണോമിക്ക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.
ഫെബ്രുവരി 2017ലെ കണക്ക് പ്രകാരം 200 മില്ല്യണ്‍ ഉപയോക്താക്കള്‍ക്കാണ് ഇന്ത്യയില്‍ വാട്‌സാപ്പുള്ളത്‌. പുറത്തിറക്കുന്ന 4ജി വോള്‍ട്ടെ ജിയോ ഫോണില്‍ ജിയോ ആപ്പുകളും ഫേസ്ബുക്കും യുട്യൂബും ഉണ്ടാകുമെങ്കിലും വാട്‌സാപ്പ് പിന്തുണക്കുന്ന സംവിധാനം ഫോണില്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാട്‌സാപ്പടക്കമുള്ള സംവിധാനത്തിലേക്ക് ഫോണ്‍ പിന്നീട് സജ്ജമാക്കുമെന്നും സൂചനകളുണ്ട്. നിലവില്‍ ജിയോ ചാറ്റാണ് പ്രധാനമായും ഫോണില്‍ ഉണ്ടാകുക.

Share this story