ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ ഫെയ്‌സ്ബുക്കിന്റെ സ്വന്തം ആപ്ലിക്കേഷനുകള്‍

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ ഫെയ്‌സ്ബുക്കിന്റെ സ്വന്തം ആപ്ലിക്കേഷനുകള്‍. ഇക്കൂട്ടത്തില്‍ മുന്നിലുള്ളത് വാട്‌സ്ആപ്പ് ആണ്. 10 കോടിയിലധികം പേരാണ് ജൂലൈയില്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. തൊട്ടുപിന്നിലുള്ളത് ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ്.

8.4 കോടിയാളുകളാണ് മെസെഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്തത്. രണ്ട് കോടിയാളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സ്‌നാപ്ചാറ്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഫെയ്‌സ്ബുക്ക് ലൈറ്റ് ആപ്പ് ആറാം സ്ഥാനത്തും മെസഞ്ചര്‍ ലൈറ്റ് ആപ്പ് പത്താം സ്ഥാനത്തുമുണ്ട്.

ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനും ഇന്‍സ്റ്റാഗ്രാമും 4 കോടിയോളം പേരാണ് കഴിഞ്ഞമാസം ഡൗണ്‍ലോഡ് ചെയ്തത്. അതായത് ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ ആദ്യ പത്തില്‍ ഭൂരിഭാഗവും ഫേയ്‌സ്ബുക്ക് കുടുംബത്തില്‍ നിന്നുള്ള ആപ്ലിക്കേഷനുകളാണ്. പ്രിയോറി ഡേറ്റയില്‍ നിന്നും ലഭിച്ച കണക്കുകളെ അടിസ്ഥാനമാക്കി സ്റ്റാറ്റിസ്റ്റ ഡോട്ട്‌കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this story