Times Kerala

ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ ഇന്ത്യയിലെത്തി; വില 3,940 രൂപ

 

ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ യെര്‍ഹാ ഡോട്ട് കോം വഴിയാണ് ‘ഏലാരി നാനോഫോണ്‍ സി’ വില്‍ക്കുന്നത്. അടിസ്ഥാന ഫീച്ചറുകളുള്ള ഫോണിന്റെ ഇന്ത്യയിലെ വില 3,940 രൂപയാണ്.

ലോകത്തെ ഏറ്റവും ചെറിയ ജിഎസ്എം ഫോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഫോണ്‍ സില്‍വര്‍, റോസ് ഗോള്‍ഡ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറഭേദങ്ങളില്‍ ലഭ്യമാണ്. ചെറിയ ഹാന്‍ഡ്‌സെറ്റ് സ്‌റ്റൈലിഷ്, ആന്റിസ്മാര്‍ട്ട്, അല്‍കോംപാക്റ്റ് മൊബൈല്‍ ഫോണ്‍ ആണെന്നും കമ്പനി അവകാശപ്പെടുന്നു.ഒരു ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്‌സെറ്റിന്റെ സ്‌ക്രീന്‍ സൈസ് 128X96 പിക്‌സലാണ്. ആര്‍ടിഒഎസില്‍ പ്രവര്‍ത്തിക്കുന്ന നാനോഫോണ്‍ സിയില്‍ മീഡിയടെക് എംടി6261ഡി പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 32 എംബി റാമുള്ള ഫോണില്‍ 32 എംബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡിട്ട് 32 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം.

ഇരട്ട സിം സേവനം ലഭ്യമായ ഫോണില്‍ 280എംഎഎച്ച് ബാറ്ററിയുണ്ട്. ഇതിനു പുറമെ എംപി 3 പ്ലെയര്‍, വോയ്‌സ് റെക്കോര്‍ഡര്‍, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നീ ഫീച്ചറുകളുമുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ ശബ്ദങ്ങള്‍ മാറ്റികൊടുക്കുന്നതിന് ഒരു പ്രത്യേക മാജിക് വോയ്‌സ് ഫംങ്നും ഉണ്ട്. ബ്ലൂടൂത്ത് ഓപ്ഷന്‍ വഴി ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിലേക്ക് ഡിവൈസ് ബന്ധിപ്പിക്കാന്‍ കഴിയും.

Related Topics

Share this story