Times Kerala

ഫേ​​​സ്ബു​​​​ക്ക് വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​ന് പു​​​​തി​​​​യ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്നു

 
ഫേ​​​സ്ബു​​​​ക്ക് വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​ന് പു​​​​തി​​​​യ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്നു

മും​​​​ബൈ: ഫേ​​​സ്ബു​​​​ക്ക് വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​ന് പു​​​​തി​​​​യ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്നു. സ്റ്റ​​​​ഡി എ​​​​ന്നാ​​​​ണ് ആ​​​​പ്പിനു പേരിട്ടിരിക്കുന്നത്.

ഉ​​​​പ​​​​യോ​​​​ക്താ​​​ക്ക​​​​ള്‍ ത​​​​ങ്ങ​​​​ളു​​​​ടെ സ്മാ​​​​ര്‍​​​​ട്ഫോ​​​​ണു​​​​ക​​​​ളി​​​​ല്‍ ഏ​​​​തൊ​​​​ക്കെ ആ​​​​പ്പു​​​​ക​​​​ളാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്, അ​​​​വ എ​​​​ത്ര സ​​​​മ​​​​യം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​ണ് സ്റ്റ​​​​ഡി ആ​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ല്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ പാ​​​​സ്‌​​​വേ​​​​ഡോ ര​​​​ഹ​​​​സ്യ സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള മ​​​​റ്റ് വി​​​​വ​​​​ര​​​​ങ്ങ​​​​ളോ ശേ​​​​ഖ​​​​രി​​​​ക്കി​​​​ല്ലെ​​​​ന്നും ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ മ​​​​റ്റു ക​​​​ന്പ​​​​നി​​​​ക​​​​ള്‍​​​​ക്ക് ന​​​​ല്‍​​​​കി​​​​ല്ലെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​​​​ത്തു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​​​ക്ക് മാ​​​ത്ര​​​മേ ആ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു എ​​​ന്നും ആ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​​ക്ക് ഫേ​​​സ്ബു​​​ക്ക് പ്ര​​​​തി​​​​ഫ​​​​ലം ന​​​​ല്‍​​​​കു​​​​മെ​​​​ന്നും റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളു​​​ണ്ട്.

Related Topics

Share this story