ശബരിമലയുടെ ഐതിഹ്യം

അയ്യപ്പന്റെ അവതാരത്തെകുറിച് വളരെയേറെ കഥകൾ പ്രചാരത്തിൽ ഉണ്ടെങ്കിലും പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടതാണ് ഇവയിൽ പ്രസിദ്ധം.പരമശിവനും മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച മകനാണ് അയ്യപ്പൻ എന്നാണ് വിശ്വാസം. കുട്ടികളില്ലാതിരുന്ന പന്തളം രാജാവായ രാജശേഖരപാണ്ഡ്യൻ നായാട്ടിനായി വനത്തിലെത്തുകയും പമ്പാതീരത്തുവച്ചു കഴുത്തിൽ മണികെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കാണാനിടയായി.കണ്ഠത്തിൽ മണികെട്ടിയ മാലയുള്ളതുകൊണ്ട്മണികണ്ഠൻ എന്നവനെ പേരു വിളിച്ചു മകനായി സ്വീകരിച്ചുകൊണ്ട് കൊട്ടാരത്തിലേക്കുകൊണ്ടുപോയി എന്നാണ് ചരിത്രം. ആയോധനകലയിലും വിദ്യകളിലും അഗ്രഗണ്യനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. ഈ തീരുമാനത്തിൽ രാഞ്ജി തൃപ്തയായിരുന്നില്ല. സ്വന്തം മകനെ യുവരാജാവാക്കുവാനായി രാജ്ഞി മന്ത്രിയുമായി ചേർന്നു മണികണ്ഠനെ വകവരുത്തുവാൻ ഗൂഢാലോചന നടത്തി. രാഞ്ജിയുടെ വയറുവേദനക്കു മരുന്നായി പുലിപ്പാലു വേണമെന്ന് കൊട്ടാരംവൈദ്യൻ ആവിശ്യപ്പെട്ടപ്രകാരം മണികണ്ഠൻ പുലിപ്പാലു തേടി കൊടുംവനത്തിലേക്കു ഒറ്റക്ക്തിരിച്ചു. ഇതോടെ മണികണ്ഠൻ ഒഴിവായി എന്ന സന്തോഷത്തിലിരുന്ന റാണിയെയും കൂട്ടരെയും അതിശയിപ്പിച്ചുകൊണ്ട് മഹിഷിയെയും വധിച്ച് പുലിപ്പുറത്തേറിഅയ്യപ്പൻ വിജയശ്രീലാളിതനായി പന്തളദേശത്തു മടങ്ങിയെത്തി. അയ്യപ്പൻ ദൈവമാണെന്ന്മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം
നിർമ്മിച്ച് നൽകുകയായിരുന്നു.

പമ്പാനദിയുടെ തീരത്ത് കഴിഞ്ഞിരുന്ന ബുദ്ധമതാനുയായി ആയിരുന്നു അയ്യപ്പനെന്നും ശത്രുക്കളെ ഭയന്ന് രാജ്യം വിട്ടോടിയ പാണ്ഡ്യരാജാവിനെ രാജ്യം വീണ്ടെടുക്കാൻ അയ്യപ്പൻ സഹായിച്ചുവെന്നും കഥകളുണ്ട്.2008 ൽ സുപ്രീം കോടതിയുൽ നൽകിയ സത്യവാങ്മൂലം കേരള സർക്കാർ ഇത് പുരാതന കാലത്ത് ബുദ്ധക്ഷേത്രമാണെന്ന് പറഞ്ഞിരിക്കുന്നു. കേരള ഹൈക്കോടതിയിൽ വാവരുടെ പിൻഗാമി സമർപ്പിച്ച തെളിവുകൾക്ക് 1708 വർഷത്തോളം കാലപ്പ്ഴക്കമുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന
ഐതിഹ്യവും പ്രചാരത്തിലുണ്ട്. അയ്യപ്പന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയിൽ ശാസ്താവിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുർഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതിൽ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു.
ശബരിമല ക്ഷേത്രത്തിലെ പ്രതിഷ്ഠ
ധര്‍മശാസ്താവാണ് ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി. സ്വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഒന്നരയടി ഉയരം വരുന്ന ധ്യാനഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി പദ്മാസനത്തില്‍ മരുവുന്നു പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. ആദ്യമുണ്ടായിരുന്ന ശിലാവിഗ്രഹം പില്‍ക്കാലത്ത് തകര്‍ക്കപ്പെടുകയും ക്ഷേത്രത്തിന് തീവയ്ക്കുകയും ചെയ്തശേഷമാണ് നിലവിൽ ഉള്ള വിഗ്രഹം പണിത് പ്രതിഷ്ഠിച്ചത്