Times Kerala

ശബരിമലയിൽ ഇത്തവണ പുണ്യം പൂങ്കാവനം പദ്ധതിയില്ല; പകരം പവിത്രം ശബരിമലയുമായി തിരുവിതാംകൂർ ദേവസ്വം 
 

 
 പുണ്യം പൂങ്കാവനം ഭക്തജന ലക്ഷങ്ങളിലേക്ക്

പത്തനംതിട്ട:  ശബരിമലയിൽ പോലീസിന്‍റെ  നേതൃത്വത്തിലുള്ള പുണ്യം പൂങ്കാവനം ശുചീകരണ പരിപാടി ഇത്തവണ ആരംഭിച്ചില്ല. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പുതിയ ശുചീകരണ പരിപാടിയുമായി രംഗത്തെത്തി. 2011ൽ ഐജിപി വിജയന്‍റെ  നേതൃത്വത്തിൽ തുടങ്ങിയ പുണ്യം പൂങ്കാവനം  പദ്ധതിയാണ് ഇത്തവണ മുടങ്ങിയത്. പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ വരെ പരാമർശിക്കപ്പെട്ട പദ്ധതി പോലീസ് സ്ഥലപ്പത്തെ അസ്വാരസത്തെ തുടർന്നാണ് തടസ്സപ്പെട്ടത് എന്നാണ് സൂചന. ഇതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പവിത്രം ശബരിമല എന്ന പദ്ധതി അവതരിപ്പിച്ചത്.

പദ്ധതിയുടെ ഭാഗമായി സന്നിധാനം പമ്പ തുടങ്ങിയ പ്രദേശങ്ങളിൽ തീർത്ഥാടകരും വളണ്ടിയർമാരും ശുചീകരണം നടത്തും.സന്നിധാനത്ത് മാലിന്യം പൂർണമായി ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിലൂടെ.

Related Topics

Share this story