Times Kerala

 മണ്ഡലകാലം ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് എത്തിയത് രണ്ട് ലക്ഷത്തിൽ അധികം ഭക്തർ

 
 മണ്ഡലകാലം ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് എത്തിയത് രണ്ട് ലക്ഷത്തിൽ അധികം ഭക്തർ
പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് മൂന്നാം ദിനം പിന്നിടുമ്പോൾ സന്നിധാനത്ത് ദർശനം നടത്തിയത് രണ്ട് ലക്ഷത്തിൽ അധികം അയ്യപ്പഭക്തർ. വെർച്വൽ ക്യൂ ബുക്കിംഗ് മുഖേന 37,848 ഭക്തരാണ് എത്തിയത്. പുൽമേടിലൂടെ 94 അയ്യപ്പ ഭക്തന്മാരും സന്നിധാനത്ത് ദർശനത്തിനെത്തി. വരും ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. അതേസമയം  ഇന്നലെ അയ്യപ്പ ഭക്തർക്ക് വേണ്ടി തുറന്ന കാനന പാതയിൽ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഒന്നും ഉണ്ടായിട്ടില്ല. 

Related Topics

Share this story