ശബരിമലയിലേക്ക് വൻ ഭക്തജന തിരക്ക്; ഇതുവരെ ദർശനം നടത്തിയത് രണ്ട് ലക്ഷത്തിൽ അധികം തീർത്ഥാടകർ
Nov 21, 2023, 10:25 IST

മണ്ഡലകാലം മൂന്നാം ദിവസം പിന്നിടുമ്പോൾ രണ്ട് ലക്ഷത്തിൽ അധികം തീർത്ഥാടകരാണ് സന്നിധാനത്ത് ദർശനത്തിനെത്തിയത്. വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ 37,848 ഭക്തരാണ് എത്തിയത്. പുൽമേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് അയ്യപ്പ ദർശനനം നടത്തി.
കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തർക്ക് വേണ്ടി തുറന്ന കാനന പാതയിൽ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഒന്നും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
