Times Kerala

ശബരിമലയിലേക്ക് ഒഴുകിയെത്തി ഭക്തജനങ്ങൾ; മായം കലരാത്ത നെയ് മാത്രമേ എത്തിക്കാവൂവെന്ന് തന്ത്രി


 

 
മ​​​ണ്ഡ​​​ല മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​നു തു​​​ട​​​ക്കം; ശബരിമല നട ഇന്നു തുറക്കും

സന്നിധാനത്തേക്ക് വരുന്ന തീർത്ഥാടകർ അനാചാരങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും അഭിഷേകത്തിനായി മായം കലരാത്ത നെയ്യ് മാത്രമേ എത്തിക്കാവു എന്നും ക്ഷേത്രം തന്ത്രി അറിയിച്ചു. മണ്ഡല പൂജക്കായി നട തുറന്ന ശേഷം ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹമാണ് അനുഭവപ്പെടുന്നത്. നാളെ അവധി ദിവസമായതിനാൽ തിരക്ക് വർധിക്കാൻ ആണ് സാധ്യതയെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കുന്നു.

ശബരിമല നടതുറന്നതോടെ അയ്യപ്പനെ കാണാൻ തീർഥാടക പ്രവാഹം. ഇന്നലെ 15000 ഭക്തരാണ് തൊഴാനെത്തിയത്. ദേവസ്വം മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി. കേന്ദ്ര കാർഷിക സഹമന്ത്രി ശോഭ കരന്തലജ ഇന്നലെ ശബരിമല സന്ദർശിച്ചിരുന്നു. 

ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ൽ‍​ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി​യാ​ണ് ന​ട തു​റ​ന്ന​ത്. ഇരുമുടിക്കെട്ടെന്തി ശബരിമല, മാളികപ്പുറം മേൽശാന്തിമാർ പതിനെട്ടാം പടി  ചവിട്ടി തിരുനടയിൽ എത്തി. ആഴിയിൽ അഗ്‌നി തെളിയിച്ച ശേഷം ശബരിമല മേൽശാന്തിയായി പി എൻ മഹേഷും മാളികപ്പുറം മേൽശാന്തിയായി പിജി മുരളിയും സ്ഥാനമേറ്റു. ശ​ബ​രി​മ​ല​യി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 

Related Topics

Share this story