ശബരിമലയിൽ ആത്മീയ നിർവൃതി നൽകി 'ഗാനാഞ്ജലി': തീർത്ഥാടകരെ ആകർഷിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ കലാവിരുന്ന് | Sabarimala

ഈ തീർത്ഥാടന കാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ ആകെ എണ്ണം 8,48,085 ആണ്.
ശബരിമലയിൽ ആത്മീയ നിർവൃതി നൽകി 'ഗാനാഞ്ജലി': തീർത്ഥാടകരെ ആകർഷിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ കലാവിരുന്ന് | Sabarimala
Updated on

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തിയ ഭക്തർക്ക് ആത്മീയ നിർവൃതി നൽകിക്കൊണ്ട്, ശബരിമല ഡ്യൂട്ടിയിലുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ 'ഗാനാഞ്ജലി' അവതരിപ്പിച്ചു. തീർത്ഥാടകരുടെ മനസ്സിൽ എന്നും ഇടംപിടിച്ച ഒരുപിടി ഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് ഫയർഫോഴ്‌സ് സംഘം സന്നിധാനത്തെ കൂടുതൽ ഭക്തിസാന്ദ്രമാക്കിയത്.(Fire Force officials singing attracts pilgrims of Sabarimala)

വിവിധ ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക ജോലിക്ക് ഇടയിലും കാഴ്ചവച്ച ഈ കലാവിരുന്ന്, ശബരിമല ദർശനത്തിനെത്തിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് പോലും പ്രത്യേക അനുഭവം സമ്മാനിച്ചു.

സന്നിധാനം ഫയർ ആൻഡ് റെസ്‌ക്യൂ സ്പെഷ്യൽ ഓഫീസർമാരായ സൂരജിന്റെയും അർജുൻ കൃഷ്ണന്റെയും നേതൃത്വത്തിലാണ് നിലവിളക്ക് തെളിച്ചുകൊണ്ട് പരിപാടി ആരംഭിച്ചത്. വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരായ വി.എസ്. ലിവിൻസൺ, കെ. ലിനിൻ, എം. ഷിജിത്ത്, നിഷാന്ത്, അനീഷ് എന്നിവരാണ് ഗാനങ്ങൾ അവതരിപ്പിച്ചത്.

അതേസമയം, ശബരിമല സന്നിധാനത്തേക്ക് അയ്യപ്പഭക്തരുടെ ഒഴുക്ക് ശക്തമായി തുടരുകയാണ്. തീർത്ഥാടനത്തിന്റെ പത്താം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ 71,071 ഭക്തരാണ് മലചവിട്ടിയത്. രാവിലെ മുതൽ പമ്പയിൽ നിന്ന് ഇടമുറിയാതെ ഭക്തജനപ്രവാഹമുണ്ടായിരുന്നു. എന്നാൽ, കൃത്യമായ നിയന്ത്രണങ്ങളോടെ പമ്പ മുതലേ ഭക്തരെ കടത്തിവിട്ടതിനാൽ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമമായി ദർശനം നടത്താനായി. നടപ്പന്തലിൽ വരികൾ നിറഞ്ഞെത്തിയ ഭക്തർക്ക് ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നില്ല. ഈ തീർത്ഥാടന കാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ ആകെ എണ്ണം 8,48,085 ആണ്.

Related Stories

No stories found.
Times Kerala
timeskerala.com