Times Kerala

മുതിർന്ന പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി അന്തരിച്ചു 

 
റാം ബുക്‌സാനി
ദുബായ്: പ്രവാസി ഇന്ത്യന്‍ വ്യവസായി ഡോ. റാം ബുക്സാനി ദുബായില്‍ അന്തരിച്ചു. യു എ ഇയിലെ മുതിര്‍ന്ന ഇന്ത്യൻ വ്യവസായിയായിരുന്നു ഇദ്ദേഹം. 83ആം വയസിലാണ് അന്ത്യം. അദ്ദേഹം ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിൻ്റെ ചെയർമാനാണ്.ഇദ്ദേഹം ദുബായിലെത്തുന്നത് 1959 നവംബറിൽ 18 വയസ്സുള്ളപ്പോഴാണ്. കടൽ മാർഗമാണ് എത്തിയത്. യു എ ഇയിലെ അറിയപ്പെടുന്ന ബിസിനസ്‌ വ്യക്തിത്വവും മനുഷ്യസ്‌നേഹിയുമായിരുന്നു റാം ബുക്സാനി. അദ്ദേഹം, ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും നാടക നടനും കൂടിയായ ഇദ്ദേഹം 28 നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. റാം ബുക്സാനിയുടെ ആത്മകഥയാണ് 'ടേക്കിങ് ദി ഹൈറോഡ്’. 

Related Topics

Share this story