Times Kerala

പാലക്കാട് സ്വദേശി സലാലയില്‍ നിര്യാതനായി

 
പാലക്കാട് സ്വദേശി സലാലയില്‍ നിര്യാതനായി
സലാല: പാലക്കാട് സ്വദേശി സലാലയില്‍ നിര്യാതനായി.  കൂറ്റനാട്‌ കുമരമ്പത്തൂര്‍ സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം (62) ആണ്  സലാലയില്‍ നിര്യാതനായത്. പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി സലാലയില്‍ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് സാന്ത്വനം ഭാരവാഹികള്‍ അറിയിച്ചു. ഭാര്യ: റഹീമ. മക്കൾ: റംസീന, ഹസനത്ത്.  
 

Related Topics

Share this story