Times Kerala

ബഹ്റൈനിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു

 
ബഹ്റൈനിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു
ബഹ്റൈനിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ്(58) ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഔസേപ്പ് ഡേവിസ്. അഞ്ചു ദിവസങ്ങൾക്ക് മുൻപാണ് സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിൽ ഫുട്ബോള് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് അബോധാവസ്ഥലയിലായത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നുവെങ്കിലും ബോധം തിരിച്ചു കിട്ടിയിരുന്നില്ല. തുടർന്ന് നാട്ടിൽ ആയിരുന്ന ഭാര്യ ലിജി ബഹ്റൈനിലേക്ക് സന്ദർശക വിസയിൽ എത്തിയിരുന്നു. ബഹ്റെൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. 

Related Topics

Share this story