സൗദിയിൽ റോഡ് അപകടത്തിൽ രണ്ടു മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്നു പേര് മരണപെട്ടു

സൗദിയിൽ    റോഡ് അപകടത്തിൽ രണ്ടു മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്നു പേര് മരണപെട്ടു

ത്വയിഫാ :റിയാദ്-ജിദ്ദ എക്സ്പ്രസ്സ് ഹൈ വെയിൽ ഉണ്ടായ റോഡ് അപകടത്തിൽ രണ്ടു മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്നു പേര് മരണപെട്ടു .അഞ്ചു പേർ പരുക്കുകളോടെ ആശുപത്രിയിലാണ് .ത്വയിഫിനു സമീപമാണ് അപകടം ഉണ്ടായത് .

കൊല്ലം ,കോട്ടയം സ്വദേശികളായ നഴ്സുമാരാണ് അപകടത്തിൽ മരണമടഞ്ഞത് .സുബി ,അഖില എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ.റിയാദിൽ നിന്നും ജിദ്ദയിലേക്ക് മിനി ബസിൽ യാത്ര ചെയുക ആയിരുന്നു സംഘം .റിയാദിലുള്ള ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ ജോലിയിലേക്ക് പ്രവേശിക്കാൻ വരുമ്പോഴാണ് അപകടം .

 

Share this story