Times Kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 7പേര്‍ക്ക് പരിക്ക്
 

 
 എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ വാഹനമിടിച്ച് അപകടം: പരിക്കേറ്റയാൾ മരിച്ചു
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ 7പേര്‍ക്ക് പരിക്ക്. പത്തനംതിട്ട ളാഹയ്ക്കും പതുക്കടയ്ക്കുമിടയിലാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.ശബരിമലയില്‍ ദർശനം നടത്തി തിരികെ മലയിറങ്ങിയ അയ്യപ്പ ഭക്തരുമായി ആന്ധ്രയിലേക്ക് തിരിച്ചുപോവുകയായിരുന്ന ബസാണ് അപകടത്തിലായത്. 34 പേരാണ് ബസില്‍ ആകെയുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം.
 

Related Topics

Share this story