ശബരിമല ദർശനത്തിനിടെ തീർത്ഥാടകൻ പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞുവീണ് മരിച്ചു
Nov 18, 2023, 11:37 IST

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരു സ്വദേശി വി.എ. മുരളി (59) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം നടന്നത്.
പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനത്തെ സർക്കാർ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
