Times Kerala

നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം: ഹര്‍ജി അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍

 
നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം: ഹര്‍ജി അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍


ഡൽഹി: ശബരിമല തീർത്ഥാടകർക്ക് വേണ്ടി നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. നിലയ്ക്കൽ മുതൽ പമ്പ വരെ റൂട്ടിൽ ബസ് സർവീസ് നടത്താൻ അധികാരമുള്ളത് കെ.എസ്.ആർ.ടി.സിക്കാണ്. തീർത്ഥാടകർക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. 97 ഡിപ്പോകളിൽ നിന്ന് ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.

ബസിൽ തീർത്ഥാടകർ നിന്നാണ് യാത്ര ചെയ്യുന്നതെന്നും ആവശ്യത്തിന് ബസുകൾ ഇല്ലെന്നുമുള്ള വാദം വ്യാജമാണ്. സർക്കാർ ഉത്തരവ് അനുസരിച്ച് പ്രത്യേക ചാർജ്ജ് ഈടാക്കുന്നത്. 20 ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്തണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്കീം നിലവിൽ സംസ്ഥാനത്ത് ഇല്ല. ഇങ്ങനെ സർവീസ് അനുവദിക്കുന്നത് പെർമിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

Related Topics

Share this story