പാലക്കാട് ബെവ്കോയുടെ മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്ത് മോഷണം; 40 കുപ്പികൾ കൈക്കലാക്കി
Nov 20, 2023, 14:59 IST

പാലക്കാട്: ചെർപ്പുളശേരി ബെവ്കോ ഔട്ട്‍ലെറ്റിലെ കവർച്ച നടത്തിയ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷ്ട്ടാക്കൾ കവര്‍ച്ച നടന്നത്. 40 ല്‍ അധികം മദ്യകുപ്പികളാണ് മോഷ്ടിക്കപ്പെട്ടത്. ഒപ്പം 20,000 രൂപയുടെ നാണയത്തുട്ടുകളും മോഷണം പോയി.

മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. മോഷ്ടാക്കളിൽ ഒരാൾ അകത്ത് പ്രവേശിക്കുകയും മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന രക്തക്കറ അകത്തെ തറകളിൽ കണ്ടെത്തി. ഫോറൻസിക് സംഘം ഇത് പരിശോധിച്ചു. മോഷ്ടാവിനെക്കുറിച്ച് പ്രാഥമിക സൂചനകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.