യുവാവ് മരിച്ച നിലയിൽ
Nov 20, 2023, 22:53 IST

പാലക്കാട്: പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവഴി താനായിക്കൽ ചെമ്മർകുഴി പറമ്പിൽ സി പി മോനിഷാണ് (29) മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.ബിബിഎ ബിരുദധാരിയായ സി പി മോനിഷ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗമായിരുന്നു. വിവാഹിതനാണ്. സംഭവസമയത്ത് വീട്ടിൽ മോനിഷ് മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മോനിഷിന്റെ വല്യച്ഛൻ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ക്ഷേമ പെൻഷൻ വിതരണത്തിനായി എത്തിയ ജീവനക്കാർ വീട്ടുകാരെ കാണാനില്ലെന്ന് പറഞ്ഞപ്പോഴാണ് വല്യച്ഛൻ വീട്ടിലെത്തി പരിശോധിച്ചത്.