Times Kerala

ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ ജലസംഭരണി തകർന്നു: അമ്മയും കുഞ്ഞും മരിച്ചു

 
ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം
പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. പാലക്കാട്‌ ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ ആണ് സംഭവം. വീട്ടിലെ ജലസംഭരണി തകർന്നാണ് മരണം. ജീവൻ നഷ്ടമായത് വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവർക്കാണ്. ഇതര സംസ്ഥാനക്കാരിയായ ഇവർ പശു ഫാമിലെ തൊഴിലാളിയാണ്. ഫാമിലെ തൊഴിലാളിയാണ് ഇവരുടെ ഭർത്താവും. തകർന്നത് പശു ഫാമിൽ താൽക്കാലികമായി നിർമിച്ച ടാങ്കാണ്. ഒന്നര വർഷം മുമ്പ് സിമൻ്റ് കൊണ്ട്താൽക്കാലികമായി നിർമ്മിച്ചതാണ് ടാങ്ക്. ഫാം രതീഷ് എന്നയാളുടെ ഉടമസ്ഥതയിലാണ്. മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകിയ ടാങ്കിലെ വെള്ളത്തിൽ ഒരു മണിക്കൂറാണ് അമ്മയും കുഞ്ഞും അകപ്പെട്ട കിടന്നത്. പണി കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് ഫാമിലുണ്ടായിരുന്നവർ സംഭവം അറിയുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

Related Topics

Share this story