ലൈഫ് മിഷന്‍: പാലക്കാട് ജില്ലയില്‍ ഇതുവരെ 24,815 വീടുകള്‍ പൂര്‍ത്തീകരിച്ചു

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഏഴ് വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ ഇതുവരെ 24,815 വീടുകള്‍ പൂര്‍ത്തീകരിച്ചു. മൂന്നാം ഘട്ടത്തില്‍ (വീടും സ്ഥലവുമില്ലാത്തവര്‍) 5352 അപേക്ഷകളില്‍ 3126 പേര്‍ എഗ്രിമെന്റ് വച്ചതായും ഇതില്‍ 2601 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും ലൈഫ് ജില്ലാ കോര്‍ഡിനേറ്റര്‍ ശുഭ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ (പാതി വഴിയില്‍ നിര്‍മ്മാണം നിന്നുപോയ വീടുകളുടെ പൂര്‍ത്തീകരണം) 8076 വീടുകളാണ് ഉള്ളത്. ഇതില്‍ 7722 എണ്ണം പൂര്‍ത്തീകരിച്ചു.

രണ്ടാം ഘട്ടത്തില്‍ (സ്ഥലമുള്ള വീടില്ലാത്തവര്‍) 14,978 അപേക്ഷകളില്‍ 14,787 പേര്‍ എഗ്രിമെന്റ് വച്ചതില്‍ 14,492 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ ജില്ലയില്‍ ഇതുവരെ 351.5 സെന്റ് ഭൂമി ലഭ്യമായി. ഇതില്‍ 276.5 സെന്റ് ഭൂമി രജിസ്റ്റര്‍ ചെയ്തു. 11.5 ഗുണഭോക്താക്കള്‍ക്ക് ഭൂമി കൈമാറി.