Times Kerala

നി​ല​മ്പൂ​രി​ല്‍ കാറിടിച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്

 
അപകടം
പാ​ല​ക്കാ​ട്: നി​ല​മ്പൂ​രി​ല്‍ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. കാ​റി​ടി​ച്ചാണ് ഇയാൾക്ക് പരിക്കേറ്റത്. സാരമായി പരിക്കേറ്റിരിക്കുന്നത് പൂ​ക്കോ​ട്ടു​പാ​ടം സ്വ​ദേ​ശി അ​നി​ല്‍​ കു​മാ​റി​നാ​ണ്. നി​ല​വി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് അനിൽ കുമാർ. ഇയാൾ ഇ​തു​വ​രെയും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് സൂചന. സംഭവമുണ്ടായത് ഞാ​യ​റാ​ഴ്ച രാ​ത്രിയാണ്. നി​ല​മ്പൂ​ര്‍ മി​ന​ര്‍​വ​പ​ടി​യി​ലാ​ണ് അ​പ​ക​ടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ ബൈക്കിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ഇയാൾ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയുമായിരുന്നു. 

Related Topics

Share this story