രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ വിടി ബൽറാമും

രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ വിടി ബൽറാമും

ഡൽഹി: രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ തൃത്താല എംഎൽഎ വിടി ബൽറാമും. ഫെയിം ഇന്ത്യ ഏഷ്യപോസ്റ്റാണ് സർവെ നടത്തിയിരിക്കുന്നത്. 3958 എംഎൽഎമാരിയൽ നിന്നാണ് 50പേരെ തിരഞ്ഞെടുത്തത്. 50 വിഭാഗങ്ങളിലായാണ് എംഎൽഎമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ജനപ്രീതി, പ്രവർത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടൽ, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാൽപര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ടിന്റെ ഉപയോഗം, നിയമ സഭയിലെ സാന്നിധ്യം ചർച്ച തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Share this story