Times Kerala

ഇന്നും പുതിയ നിപ്പാ കേസുകളില്ല; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇ​ള​വ് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ
 

 
veena

കോഴിക്കോട് : സംസ്ഥാനത്ത് ഇന്നും പുതിയ നിപ്പാ കേസുകളില്ലെന്നും  ചികത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. നിലവിലെ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. ആ​ദ്യം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 58 വാ​ർ​ഡു​ക​ൾ​ക്കാ​ണ് ഇ​ള​വു​ക​ൾ ല​ഭി​ക്കു​ക.  ഈ ​മേ​ഖ​ല​ക​ളി​ലെ ക​ട​ക​ൾ രാ​ത്രി എ​ട്ട് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും ബാ​ങ്കു​ക​ൾ​ക്ക് ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

നി​പ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വി​ല്ല. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഒ​രു ത​ര​ത്തി​ലു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്കും പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും അ​നു​മ​തി​യി​ല്ല. സ​ർ​ക്കാ​ർ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​ന​ത്തി​ൽ തു​ട​ര​ണം.

ഇതുവരെ 218 സാംപിളുകള്‍ പരിശോധിച്ചു. ഇന്ന് ലഭിച്ച 71 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. രോഗം ബാധിച്ച് ചികിത്സയിലുള്ള നാലു പേരില്‍ യുവാക്കളായ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി സ്ഥിരതയോടെ തുടരുന്നു. കുട്ടിക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. ആരോഗ്യ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  മന്ത്രി പറഞ്ഞു.

Related Topics

Share this story