Times Kerala

നിപ വൈറസ്: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി
 

 
വ്യാജ വാർത്ത

കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കോഴിക്കോട് കളക്ടർ. നിപ വൈറസ് ആശങ്ക സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളെ അനാവശ്യമായി പരിഭ്രാന്തിയിലാഴ്ത്തുന്ന വ്യാജ വാർത്തകൾ, സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് കളക്ടർ വ്യക്തമാക്കി.

ഇത്തരം പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുന്നതാണ്. ആധികാരിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾ മാത്രമേ മുഖവിലക്കെടുക്കാവൂവെന്നും കളക്ടർ അഭ്യർത്ഥിച്ചു.
 

Related Topics

Share this story