നിപ വൈറസ് ബാധ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Sep 17, 2023, 20:26 IST

ന്യൂഡൽഹി: കേരളത്തിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ. കേരളത്തിൽ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ നിർദേശങ്ങൾ നൽകാൻ കേന്ദ്രസംഘം സംസ്ഥാനത്തുണ്ടെന്നും കേന്ദ്രമന്ത്രി മാധ്യങ്ങളെ അറിയിച്ചു.

സാമ്പിൾ പരിശോധനയ്ക്കായി വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെ ബിഎസ്എൽ-3 മൊബൈൽ ലാബ് അയച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.