Times Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും നി​പ സം​ശ​യം
 

 
തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും നി​പ സം​ശ​യം

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ടി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും നി​പ സം​ശ​യം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ​യും  കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യു​ടെ​യും സ്ര​വ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കും. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​ക്ക​ലി​ലെ വൈ​റോ​ള​ജി ലാ​ബി​ൽ ന​ട​ത്തു​ന്ന സ്ര​വ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം ഞാ​യ​റാ​ഴ്ച രാ​വി​ലെ ല​ഭി​ച്ചേ​ക്കും.

കോ​ഴി​ക്കോ​ട് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പ​നി​യു​ടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്  നി​പ​യാ​ണോ എ​ന്ന് സം​ശ​യം തോ​ന്നി​യ വീട്ടുകാർ വി​ദ്യാ​ർ​ഥി​നി​യെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിക്കുകയായിരുന്നു. 


മും​ബൈ നി​ന്ന് കോ​ഴി​ക്കോ​ട് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​താ​ണ് കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യാ​യ 72കാ​ര​ൻ. വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ​ക്ക് ശ്വാ​സം​മു​ട്ട​ലും പ​നി​യും ശാ​രീ​രി​ക ക്ഷീ​ണ​വും അനുഭവപ്പെട്ടതിനെ തുടർന്ന്  നി​പ​യാ​ണോ എ​ന്ന് സം​ശ​യ​ത്തിൽ  തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിക്കുകയായിരുന്നു. 

വീ​ട്ടു​കാ​രു​ടെ ആ​വ​ശ്യ പ്ര​കാ​ര​മാ​ണ് ര​ണ്ടു പേ​രു​ടെ​യും സ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഡി​എം​ഒ അ​റി‍​യി​ച്ചു.

Related Topics

Share this story