Times Kerala

നി​പ നി​യ​ന്ത്ര​ണ​വി​ധേ​യം; പുതുതായി പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി
 

 
​​​​​​​നിപയില്‍ ആശ്വാസം; പുതുതായി പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയില്‍ പുതുതായി നടത്തിയ എല്ലാ നിപ പരിശോധനയും നെഗറ്റീവാണെന്ന്  ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജില്ലയില്‍ നിപ നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു. അഞ്ചുപേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1192 പേരാണ് ഇതുവരെ ആകെ ട്രെയ്‌സ് ചെയ്ത സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 97 പേരെ ഇന്ന് ട്രെയ്‌സ് ചെയ്തു.  അ​വ​സാ​നം രോ​ഗം ബാ​ധി​ച്ച​യാ​ളെ ചി​കി​ത്സി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. ഇ​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 1,192 പേ​രു​ള്ള​താ​യി ക​ണ്ടെ​ത്തി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. അയച്ച സാമ്പിളുകളില്‍ നിന്ന് ഇന്നും നാളെയുമായി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുണ്ട്.

നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് പോസിറ്റീവ് ആയവര്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. ആന്റിബോഡി ഇപ്പോള്‍ കൊടുക്കേണ്ടതില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി.

Related Topics

Share this story