Times Kerala

നിപ: ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് കെ സുരേന്ദ്രൻ
 

 
പുതുപ്പള്ളിയിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് നിപ വിഷയത്തിൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജാഗ്രത ഇല്ലാത്ത കൊണ്ടാണ് നിപ ആവർത്തിച്ച് വരുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുൻകരുതലുമെടുക്കാത്തത് ഞെട്ടിക്കുന്നതാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

നിപ വരാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഓരോ വർഷവും നിരീക്ഷണം ശക്തമാക്കേണ്ടതായിരുന്നിട്ടും ഒന്നും നടപ്പിലാക്കിയില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ പരാജയമാണ് രോഗം വീണ്ടും വീണ്ടും വരാൻ കാരണം. പ്രദേശത്തെ പനിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ പോലും ആരോഗ്യവകുപ്പിന് കഴിഞ്ഞില്ല. നിപയെ പ്രതിരോധിക്കാനുള്ള ബാലപാഠം പോലും സർക്കാർ അവലംബിച്ചില്ലെന്നത് ഖേദകരമാണ്. ആരോഗ്യമേഖലയിൽ വേണ്ടത്ര സ്റ്റാഫുകളെ പോലും നിയമിക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Related Topics

Share this story