Times Kerala

നിപ ആശങ്ക ഒഴിയുന്നു; പരിശോധിച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവ്
 

 
സം​സ്ഥാ​ന​ത്ത് നി​പ ജാ​ഗ്ര​ത തു​ട​രു​ന്നു; ആ​ദ്യം മ​രി​ച്ച​യാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ ആണ് പരിശോധിച്ചത്. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം നെഗറ്റീയവായി. ഇതുവരെ രോഗം ബാധിച്ചത് ആകെ 6 പേർക്കാണ്. 21 പേർ നിരീക്ഷണത്തിലാണ്. ഐഎംസിഎച്ചിൽ 2 കുഞ്ഞുങ്ങൾ ചികിത്സയിലുണ്ട്.

ആദ്യം മരിച്ചയാളുടെ കുട്ടി നിലവിൽ വെന്റിലേറ്ററിലാണ്. കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. അവസാനം പോസിറ്റീവായ ആളുടെ കോണ്ടാക്റ്റ് ലിസ്റ്റ് തയാറാക്കൽ നടക്കുകയാണ്. രോഗികൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോഡുകൾ നിലവിൽവന്നു. രോഗികളുടെ നില സ്റ്റേബിളാണ് എന്നാണ് അവരുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 

Related Topics

Share this story