Times Kerala

നിപ: ബേപ്പൂർ ഹാർബറിൽ ബോട്ടുകൾ അടുപ്പിക്കുന്നതും മത്സ്യം ഇറക്കുന്നതും തടഞ്ഞു 
 

 
നിപ: ബേപ്പൂർ ഹാർബറിൽ ബോട്ടുകൾ അടുപ്പിക്കുന്നതും മത്സ്യം ഇറക്കുന്നതും തടഞ്ഞു

കോഴിക്കോട്: നിപ വൈസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബേപ്പൂർ ഹാർബറിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബേപ്പൂർ ഹാർബറിലോ, ഫിഷ് ലാൻഡിങ് സെൻററുകളിലോ ബോട്ടുകൾ അടുപ്പിക്കുന്നതും മത്സ്യം ഇറക്കുന്നതും റദ്ദാക്കിയതായി ജില്ല കലക്ടർ അറിയിച്ചു. ഇതിനു പകരമായി മത്സ്യബന്ധനത്തിന് പോയിരിക്കുന്ന ബോട്ടുകളും വള്ളങ്ങളും കോഴിക്കോട് തന്നെയുള്ള വെള്ളയിൽ ഫിഷ് ലാൻഡിംഗ് സെൻററിലോ, പുതിയാപ്പ ഫിഷ് ലാൻഡിംഗ് സെൻററിലോ അടുപ്പിക്കണം.

 ഇവിടെ മത്സ്യമിറക്കാവുന്നതും, ലേലത്തിനും കച്ചവടത്തിനും ഈ പറയുന്ന ഫിഷ് ലാൻഡിങ് സെന്ററുകളിലേയും, ഹാർബറുകളിലെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്താമെന്നും കലക്ടർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, മത്സ്യ കച്ചവടത്തിനും, മത്സ്യ ലേലത്തിനും ബേപ്പൂർ ഹാർബറിലെ സൗകര്യങ്ങൾ

ഇനിയൊരു ഉത്തരവ് ലഭിക്കുന്നത് വരെ ഉപയോഗപ്പെടുത്താൻ സാധിക്കുകയില്ല. ഇത് പൂട്ടിയിടാൻ ആവശ്യമായ നടപടികൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, അസി. ഡയറക്ടർ എന്നിവർ ചെയ്യേണ്ടതാണ്. 

Related Topics

Share this story