മറ്റ് മൃഗങ്ങളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കുക; നിപ പ്രതിരോധത്തിൽ സർക്കാർ പ്രവർത്തനം ജാഗ്രതയോടെ: മന്ത്രി വീണാ ജോർജ്

നിപ വൈറസിനെ പ്രതിരോധിക്കുന്നതിന് സർക്കാർ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി വീണ ജോർജ്. രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവരിൽ നിന്ന് നിപ വൈറസ് മറ്റൊരാളിലേക്ക് പകരില്ലെന്നും കോഴിക്കോട് ജില്ലയിൽ എല്ലാവരും നിർബന്ധമായും സർജിക്കൽ മാസ്ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.

അനാവശ്യ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ സ്കൂളിൽ അയക്കരുതെന്നും മന്ത്രി അറിയിച്ചു.വവ്വാൽ അല്ലാതെ മറ്റൊരു സസ്തനിയിൽ നിന്നും രോഗം പടരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥങ്ങളിലെ തെങ്ങ്, പന ഇവയിൽ നിന്നുള്ള ഒന്നും തന്നെ ഉപയോഗിക്കരുത്.വവ്വാലിൽ മാത്രമാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.അതുകൊണ്ടു തന്നെ മറ്റ് മൃഗങ്ങളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാമെന്നും മന്ത്രി പറഞ്ഞു.