നിപ്പ ബാധിച്ച് ഒരാള്‍ മരിച്ച സ്ഥലത്ത് കാട്ടുപന്നി ചത്തനിലയില്‍; ആശങ്ക
Sep 14, 2023, 14:39 IST

കോഴിക്കോട്: ടൂറിസ്റ്റ് കേന്ദ്രമായ മരുതോങ്കര ജാനകിക്കാടിനു സമീപം കാട്ടുപന്നിയെ ചത്തനിലയില്‍ കണ്ടെത്തി. നിപ്പ ബാധിച്ച് ഒരാള്‍ മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് പന്നിയുടെ ജഡം കണ്ടെത്തിയ സ്ഥലം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇന്നലെയും മരുതോങ്കരയിൽ കാട്ടു പന്നിയെ ചത്ത നിലയിൽ കണ്ടത്തിയിരുന്നു.

പന്നിയുടെ ജഡത്തിന് ഒരു ദിവസത്തോളം പഴക്കമുള്ളതിനാല്‍ സ്രവം എടുക്കാനായില്ല. ജഡം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു.സാമ്പിളുകളോ രക്ത സ്രവവമോ കിട്ടിയാൽ അത് ഉടൻതന്നെ പരിശോധനക്കയക്കും.