Times Kerala

 തീ ​തു​പ്പു​ന്ന ബൈ​ക്കി​ല്‍ അ​ഭ്യാ​സം: യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

 
തീ ​തു​പ്പു​ന്ന ബൈ​ക്കി​ല്‍ അ​ഭ്യാ​സം: യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
 

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ തീ ​തു​പ്പു​ന്ന ബൈ​ക്കി​ല്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. 8,000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും നിർദ്ദേശം നൽകി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ കി​ര​ണ്‍ ജ്യോ​തി​യു​ടെ ലൈ​സ​ൻ​സാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ചെ​ന്നൈ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കു​ക​യാ​ണി​യാ​ൾ. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി 10.30ഓ​ടെ​യാ​ണ് കി​ര​ണ്‍ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ തീ​തു​പ്പു​ന്ന ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന​ത്. തി​ര​ക്കു​ള്ള റോ​ഡി​ലൂ​ടെ​യാ​യി​രു​ന്നു അ​ഭ്യാ​സ പ്ര​ക​ട​നം. പി​ന്നാ​ലെ വ​ന്ന കാ​ര്‍ യാ​ത്ര​ക്കാ​ര​നാ​യ കൊ​ച്ചി സ്വ​ദേ​ശി​യാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. അ​ന​ധി​കൃ​ത​മാ​യി ബൈ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തു​ക​യും അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന സൈ​ല​ന്‍​സ​റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഇ​യാ​ള്‍​ക്കെ​തി​രെ കേസെടുത്തിരുന്നു. 
 

Related Topics

Share this story