Times Kerala

യു.പിയിൽ ഗോഹത്യാ കേസിൽ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു
 

 
പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ചുകൊന്നു

രാംപൂർ: പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപണത്തിൽ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. രാംപൂർ ജില്ലയിലാണ് ക്രൂര സംഭവം. സാജിദ് (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ബബ്‌ലു എന്നയാൾക്ക് പരിക്കുണ്ട്. പൊലീസിനെ കണ്ട് ഇവർ വെടിയുതിർത്തപ്പോഴാണ് തിരിച്ചു വെടിവച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പശുവിനെ കശാപ്പ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ശനിയാഴ്ച രാത്രി പ്രതികൾ മൊറാദാബാദിൽനിന്ന് വാഹനത്തിൽ വരുന്നുണ്ടെന്ന് വിവരം കിട്ടിയത്. പത്‌വായി പൊലീസ് ഉടൻ തന്നെ വാഹനപരിശോധന നടത്തി. ഇത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ പെട്ടെന്ന് വാഹനം തിരിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാറിൽനിന്ന് പുറത്തിറങ്ങിയ ഇവർ പൊലീസിനെ വെടിവെച്ചപ്പോഴാണ് തിരിച്ചുവെടിവച്ചത്. 

Related Topics

Share this story