ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ വച്ച് പുകവലിച്ച യുവാവ് അറസ്റ്റിൽ
Sat, 18 Mar 2023

ബംഗളൂരു: ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ വച്ച് പുകവലിച്ച യുവാവ് അറസ്റ്റിൽ. ഷഹാരി ചൗധരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു കെംപഗൗഡ വിമാത്താവളത്തിൽ വച്ചാണ് ഇയാളെ എയർപോർട്ട് അധികൃതർ അറസ്റ്റ് ചെയ്തത്. ആസാമിൽനിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6ഇ 716 ഇൻഡിഗോ വിമാനത്തിൽ വച്ചായിരുന്നു സംഭവം. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാൾ പുകവലിച്ചത്. ടോയ്ലറ്റിൽ നിന്നും ദുർഗന്ധം വമിച്ചതോടെ വിമാന ജീനക്കാർ അധികൃതരെ അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം അരംഭിച്ചതായി എയർപോർട്ട് പോലീസ് പറഞ്ഞു.