വിവാഹ സൽക്കാരത്തിനിടെ യുവാവ് കാർ ഓടിച്ചുകയറ്റി; സ്ത്രീ ഉൾപ്പെടെ 2 പേർ മരിച്ചു; കൊലക്കുറ്റത്തിന് കേസ്

വിവാഹ സൽക്കാരത്തിനിടെ യുവാവ് കാർ ഓടിച്ചുകയറ്റി; സ്ത്രീ ഉൾപ്പെടെ 2 പേർ മരിച്ചു; കൊലക്കുറ്റത്തിന് കേസ്
 

ഭോപ്പാൽ: ഹരിയാനയിലെ കർണാൽ ജില്ലയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവ് അഞ്ച് പേർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. കർണാലിലെ നിലോഖേരി മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് ക്രൂര സംഭവം നടന്നത്. നിലോഖേരി സ്വദേശി അജയ് എന്നയാളാണ് കാർ 
ആളുകൾക്കിടയിലേക്ക് ഓടിച്ചുകയറ്റിയത്. സ്ത്രീ സംഭവസ്ഥലത്തും മറ്റേയാൾ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്.

ഇരുവരും രാവിലെ വീടിന് പുറത്ത് നിൽക്കുമ്പോഴാണ് സംഭവം. അജയ് വേഗത്തിൽ വാഹനം ഓടിക്കാറുണ്ട്. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്ന അതിഥികളും കുട്ടികളും ഉണ്ടായിരുന്നതിനാൽ വേഗത കുറച്ച് ഓടിക്കണമെന്ന് ബന്ധുക്കൾ അജയ്‌യോട് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ക്ഷുഭിതനായ അജയ്, കാർ റിവേഴ്സ് എടുത്ത് അവിടെ ഉണ്ടായിരുന്ന അഞ്ച് പേർക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അജയ്ക്കും പിതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും അജയ്‌യെ പിടികൂടാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.

Share this story