

2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്റെ വൻ വിജയത്തിന് പിന്നിൽ സ്ത്രീ വോട്ടർമാരെന്ന് ജനതാദൾ (യുണൈറ്റഡ്). എക്സ് പോസ്റ്റിലൂടെയാണ് ജെ.ഡി.യു. ഈ കാര്യം വ്യക്തമാക്കിയത്. എൻഡിഎ 200 സീറ്റുകൾക്ക് മുകളിൽ സ്വന്തമാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് ജെ.ഡി.യു.വിന്റെ ഈ പോസ്റ്റ്. ബീഹാറിലെ സ്ത്രീകളുടെ വിശ്വാസം വിജയിച്ചുവെന്നും, എൻഡിഎ വിജയിച്ചുവെന്നും, ബീഹാർ വിജയിച്ചുവെന്നുമാണ് പാർട്ടി എക്സ് പോസ്റ്റിലൂടെ പറഞ്ഞുത്. (JDU)
1951 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് നിരക്കായ 67.13% ആണ് ബീഹാറിൽ രേഖപ്പെടുത്തിയത്. ഈ കണക്കിൽ സ്ത്രീ വോട്ടർമാരുടെ ശതമാനം പുരുഷന്മാരേക്കാൾ മുന്നിലാണ് (71.6% vs 62.8%). 2010 ലെ തെരഞ്ഞെടുപ്പിൽ 206 സീറ്റുകൾ നേടിയ എൻഡിഎ വീണ്ടും അതേ റെക്കോർഡ് കൈവരിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ 203 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിയും ജെഡിയുവും പ്രതീക്ഷിക്കാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.