വാസ്തുദോഷങ്ങൾ അകറ്റാനെന്ന പേരിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

മഹാരാഷ്ട്രയിൽ 35 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വീടിൻ്റെ വാസ്തുദോഷവും ഭർത്താവിന് മേലുള്ള ദോഷങ്ങളും മാറ്റമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഭർത്താവിന്റെ സുഹൃത്തുക്കളായ അഞ്ചുപേരാണ് പ്രതികൾ. 2018 മുതൽ പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തിരുന്നതായാണ് റിപ്പോർട്ട്.

താനെയിലെ പാൽഘറിലാണ് സംഭവം നടന്നത്. ഭർത്താവ് ദുഷ്ടശക്തികളുടെ പിടിയിലാണെന്ന് പ്രതികൾ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പരിഹാരക്രിയകൾ നടത്താനെന്ന പേരിൽ 2018 ഏപ്രിൽ മുതൽ പ്രതികൾ ഇരയുടെ വീട്ടിൽ പതിവായി വരാൻ തുടങ്ങിയിരുന്നു.
യുവതി തനിച്ചായിരിക്കുമ്പോഴായിരുന്നു ഇവർ എത്തിയിരുന്നത്. പിന്നീട് ‘പഞ്ചാമൃതം’ എന്ന പേരിൽ മയക്കുമരുന്ന് കലക്കിയ പാനീയം നൽകി പ്രതികൾ യുവതിയെ പീഡിപ്പിക്കുകയും ഇരയിൽ നിന്ന് സ്വർണവും പണവും ഇവർ തട്ടിയെടുക്കുകയുമായിരുന്നു. ഭർത്താവിന് ശാന്തിയും ഐശ്വര്യവും സർക്കാർ ജോലിയും ലഭിക്കാൻ കർമ്മങ്ങൾ ചെയ്യണമെന്ന് പറഞ്ഞാണ് ഇവ തട്ടിയെടുത്തത്.
പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഘത്തിനെതിരെ നേരത്തെയും സമാനമായ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.